Fri. Apr 4th, 2025
24 BJP leaders against K Surendran

 

തിരുവനന്തപുരം:

ശോഭാസുരേന്ദ്രനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. കെ സുേരന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് 24 നേതാക്കള്‍ അമിത്ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്കും കത്തയച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രനും പി.എം വേലായുധനും പരസ്യപ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നേതാക്കളുടെ പരാതിക്കത്ത്.

By Athira Sreekumar

Digital Journalist at Woke Malayalam