അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡോണൾഡ് ട്രംപ് മുന്നേറുകയാണ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്നാണ് ട്രംപിന്റെ മുന്നേറ്റം. വിസ്കോൺസിൻ, അലസ്ക, മിഷിഗൺ, ജോർജിയ, ഒഹായോ, ടെക്സാസ്, ഫ്ലോറിഡ, നോർത്ത് കരോലിന, പെൻസിൽവാനിയ തുടങ്ങിയ നിർണ്ണായക സ്വിങ് സ്റ്റേറ്റുകളിൽ ട്രംപ് ജയിച്ചു. കാലിഫോർണിയ, വാഷിംഗ്‌ടൺ എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് ബൈഡന് സ്വന്തമാക്കാൻ കഴിഞ്ഞത്.
അതേസമയം ഇലക്ടറൽ വോട്ടിൽ ജോ ബൈഡൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത് (ബൈഡൻ- 238, ട്രംപ്- 213). എന്നാൽ 246 വോട്ടിൽ ബൈഡൻ ഒതുങ്ങേണ്ടി വന്നേക്കുമെന്നാണ് സൂചന. ജനകീയ വോട്ടില്‍ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടുമാണ്. താൻ ജയിച്ചുവെന്നും തിരഞ്ഞെടുപ്പിനേ അട്ടിമറിക്കാൻ ഡെമോക്രറ്റിക് ശ്രമിക്കുകയാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.