Mon. Dec 23rd, 2024
Sriram Venkitaraman expelled from PRD fact check team

 

കൊച്ചി:

വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി. ഫാക്ട് ചെക്ക് സംഘത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടറാമിനെ ഒഴിവാക്കി. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായ വെങ്കിട്ടറാമിനെ വകുപ്പിന്റെ പ്രതിനിധിയായാണ് പി.ആർ.ഡി.യുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് ഉൾപ്പെടുത്തിയത്. ശ്രീറാമിനെ സമിതിയിൽ ഉൾപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ബിജു ഭാസ്കറിന് ചുമതല കൈമാറി.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സി.എഫ്.എൽ.ടി.സി.കളുടെ ചുമതലയും ശ്രീറാമിന് നൽകിയിരുന്നു.

 

By Athira Sreekumar

Digital Journalist at Woke Malayalam