Sun. Feb 23rd, 2025
Idukki rape case victim died

 

ഇടുക്കി:

കട്ടപ്പന നരിയംപാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 17 വയസുള്ള ദളിത് പെൺകുട്ടിയാണ് മരിച്ചത്. 65 ശതമാനം പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഒക്ടോബർ 21 ബുധനാഴ്ചയാണ് അയൽവാസിയായ ഓട്ടോറിക്ഷാ ഡ്രൈവർ മനു മനോജ് (24) പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി കട്ടപ്പന പോലിസില്‍ പരാതി നൽകിയിരുന്നു. ഇതോടെ മനുവിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചതോടെ ഇയാൾ ഒളുവിൽ പോകുകയും പിന്നീട് പോലീസ് പിടികൂടുകയുമായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മനുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

 

By Athira Sreekumar

Digital Journalist at Woke Malayalam