Wed. Jan 8th, 2025
Bineesh-Kodiyeri-fb

ബെംഗളൂരു:

ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കിയാണ് ബിനീഷ് കമ്പനികള്‍ തുടങ്ങിയത്. വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. 2015 ൽ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്പനികൾ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും.അനൂപിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

അതേസമയം, ലഹരിമരുന്ന് കേസില്‍ ബിനീഷ് അറസ്റ്റിലായതോടെ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും നീളുകയാണ്. മലയാള സിനിമാ മേഖലയിലും അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം സിനിമാ മേഖലയിലേക്കും എത്തുന്നത്. സ്വർണക്കടത്തിൽ ഉൾപ്പെട്ട ചിലർക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്കു നേരത്തെ തന്നെ വിവിരം ലഭിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam