തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8474 പേർ രോഗമുക്തി നേടി. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
6037 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 26 മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 54,339 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 91,784 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,424 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2887 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 694 ആയി.