Wed. Dec 18th, 2024

 

പത്തനംത്തിട്ട:

പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി നൗഫൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട  പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ പോലീസ് സമർപ്പിച്ചത്. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ട് വകുപ്പുകളാണ് നൗഫലിനെതിരെ ചുമത്തിയിരിക്കുന്നത്.

സെപ്തംബർ അഞ്ചിനാണ് അർധരാത്രി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ഡ്രൈവറായ പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കായംകുളം സ്വദേശിയായ നൗഫലിനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടിയിരുന്നു. കേസിൽ 94 സാക്ഷികളാണുള്ളത്. പീഡനശേഷം പ്രതി നടത്തിയ കുറ്റസമ്മതം പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയത് കേസില്‍ നിര്‍ണായകമായിരുന്നു.

 

By Athira Sreekumar

Digital Journalist at Woke Malayalam