Fri. Nov 22nd, 2024
പട്ന:

ഉള്ളിയുടെ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി ആർജെഡി തേജസ്വി യാദവ്‌. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില വര്‍ധിച്ചിരുന്നു. പലയിടത്തും കിലോയ്ക്ക് 90 മുതല്‍ നൂറു രൂപ വരെയായി ഉയർന്നിരുന്നു.

‘വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ജോലിയും ബിസിനസും നിലച്ചു. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ചെറുകിട ബിസിനസുകാരെ ഇതിനകം ബിജെപി തകര്‍ത്തുകളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ സവാളമാലയും ധരിച്ച് അവര്‍ ചുറ്റിത്തിരിയുകയാണ്. ഇപ്പോള്‍, ഞങ്ങളിത് അവര്‍ക്ക് സമര്‍പ്പിക്കുന്നു.’  സവാള വിലക്കയറ്റം വരുമ്പോള്‍ സവാളമാലയും ധരിച്ച് അവര്‍ ചുറ്റിത്തിരിയുകയാണ്. ഇപ്പോള്‍, ഞങ്ങളിത് അവര്‍ക്ക് സമര്‍പ്പിക്കുന്നു.’  കൊരുത്ത മാല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് തേജസ്വി യാദവ് കുറിച്ചു.

സവാളയുടെ വില കിലോയ്ക്ക് 50-60 വരെ രൂപയായപ്പോൾ സംസാരിച്ചവർ ഇപ്പോൾ നിശബ്ദരാണെന്നും തേജസ്വി യാദവ് പറഞ്ഞു. ‘കര്‍ഷകര്‍ നശിപ്പിക്കപ്പെടുന്നു, യുവജനങ്ങള്‍ക്ക് തൊഴിലില്ല. ബിഹാര്‍ ദരിദ്രസംസ്ഥാനമാണ്. ആളുകള്‍ വിദ്യാഭ്യാസത്തിനും ജോലിക്കും വൈദ്യസഹായത്തിനും വേണ്ടി പലായനം ചെയ്യുന്നു. പട്ടിണി ഉയരുകയാണ്,’ തേജ്വസി കൂട്ടിച്ചേർത്തു.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നിങ്ങളെ മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇന്ന് ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം.

By Arya MR