Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ. ഇന്ന് ചേർന്ന നിർണ്ണായക എൽഡിഎഫ് യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം മറ്റ് ഘടകകക്ഷികൾ അംഗീകരിക്കുകയായിരുന്നു. അതേസമയം, സിറ്റിംഗ് സീറ്റിൽ ആശങ്ക നിലനിൽക്കുന്നതായി എൻസിപി അറിയിച്ചു. എന്നാൽ, അത് പിന്നീട് ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, പാലാ സീറ്റിൽ ധാരണയുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു.

അതേസമയം, ഇടതുമുന്നണിയിൽ ചേരാനുള്ള കേരള കോൺഗ്രസ്സ് ജോസ് വിഭാഗത്തിന്റെ തീരുമാനം യുഡിഎഫിന്റെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജരാഘവൻ അഭിപ്രായപ്പെട്ടു.

By Arya MR