Sat. Nov 23rd, 2024
കൊച്ചി:

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് കേരളം ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു മുഖ്യമന്ത്രി ജൂലൈ എട്ടിന് കത്ത് നൽകിയിട്ടുണ്ടെന്നും സ്വർണക്കടത്ത് കേസിലെ എല്ലാ വസ്തുതകളും വെളിച്ചത്ത് കൊണ്ടുവരണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങിയത്.

സംസ്ഥാന സർക്കാരിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ കൂടി ആരോപണവിധേയരായ സാഹചര്യത്തിൽ സിബിഐ അന്വേഷണമാണ് നിഷ്പക്ഷമാകുകയെന്നും കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അഴിമതിയുടെ തെളിവാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സന്തോഷ്‌ ഈപ്പന്റെ ഹർജിയ്ക്കുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

By Arya MR