Sun. Jan 19th, 2025

 

ഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രഖ്യാപിക്കുക എന്നതിൽ വ്യക്തതയില്ല. ഏറെ നാളുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് ശേഷം ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതേസമയം ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 46,790 പേർക്കാണ് രാജ്യം രോഗം സ്ഥിരീകരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam