Mon. Dec 23rd, 2024

തിരുവനന്തപുരം:

ബാർ കോഴ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഊരും പേരും ഉടയോനും ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം ജനാധിപത്യവിശ്വാസികൾ ഉൾക്കൊണ്ടിട്ടില്ല. ഇതു മറികടക്കാനാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. ബാർ കോഴ കേസിൽ കെ എം മാണി നിരപരാധിയാണെന്നാണ് ആദ്യം മുതലേയുള്ള നിലപാട്. താൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണു മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. മാണിക്കെതിരെ സമരം ചെയ്തവരുടെ ഒപ്പം കൂട്ടുകൂടുന്നത് തന്നെ ചാരി വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam