Fri. Nov 22nd, 2024

തിരുവനന്തപുരം:

എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പകർപ്പ് പുറത്ത്. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്നക്ക് നല്‍കിയിട്ടില്ലെന്നും എം ശിവശങ്കര്‍ മൊഴിനല്‍കി.

2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനാണെന്നും മൊഴി പകർപ്പിൽ പറയുന്നു. അതേസമയം, 2017ൽ ക്ലിഫ് ഹൗസിൽ സ്വപ്‌നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓർമയില്ലെന്നും എം ശിവശങ്കർ വെളിപ്പെടുത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൊഴിപ്പകർപ്പിൽ ചൂണ്ടികാട്ടുന്നു.

സ്വപ്നക്കൊപ്പം മൂന്ന് തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. റിബിൽഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നു. റെഡ് ക്രസന്‍റുമായി ഒരു തവണ ചര്‍ച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും എം ശിവശങ്കറിന്‍റെ മൊഴിയിലുണ്ട്.

യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കള്ളക്കടത്ത് സാധനങ്ങള്‍ എത്തിക്കാറുണ്ടെന്നും അത് ബീമാപള്ളിയിൽ വിൽക്കുകയാണ് പതിവെന്നും  സ്വപ്ന നേരത്തെ മൊഴിനല്‍കിയിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam