Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിതരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. 96,000 പേര് ഇതു വരെ ചികിത്സയിലുണ്ട്.ടെസ്റ്റുകള്‍ നടത്താതെ രോഗ വ്യാപനം മറച്ചുവയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയില്‍ കേരളം ഒന്നാമതായി കഴിഞ്ഞുവെന്നും ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങള്‍  ലഭിക്കുന്നുമില്ല. കേരളത്തില്‍ നടക്കുന്ന കൊവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ്. കൃത്യമായും സമയബന്ധിതമായും കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിലെ അപര്യാപ്തത ഇവിടെ വ്യക്തമാണ്. ആവശ്യമായ ചികിത്സ നല്‍കുന്നതിനും ക്ലിനിക്കല്‍ ഇടപെടലുകള്‍ നടത്തുന്നതിനും സമയം ലഭിക്കാതെ പോകുന്നു എന്നതാണ് രോഗികളെ മരണത്തിലേക്ക് തള്ളി വിടുന്നതെന്നും അദ്ദേഹം പറയുന്നു.

https://www.facebook.com/rameshchennithala/posts/3600534570005023

By Binsha Das

Digital Journalist at Woke Malayalam