Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ ഇഡി എതിര്‍ക്കും. കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി ഹെെക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനാണ് തീരുമാനം.  ഈ മാസം 23ന് കോടതി തീരുമാനം അറിഞ്ഞതിന് ശേഷം ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യും. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ ഉള്‍പ്പെടെയുള്ള ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് ഇഡി. 

 

By Binsha Das

Digital Journalist at Woke Malayalam