Wed. Nov 6th, 2024
കൊച്ചി:

 
സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികളിൽ ഒരാൾക്ക് തീവ്രവാദബന്ധമുണ്ടെന്നുമാണ് എൻഐഎ കോടതിയിൽ പറഞ്ഞത്. ഇടപാടുകൾക്ക് തിയ്യതി വെച്ച് സരിത്ത് തയ്യാറാക്കിയ രേഖകളുടെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. ജൂലൈയ്ക്കു ശേഷം ഇവർ നടത്താൻ പദ്ധതിയിട്ടിരുന്ന ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതിയായ മുഹമ്മദലിയ്ക്കാണ് തീവ്രവാദബന്ധം ഉണ്ടെന്ന് എൻഐഎ ആരോപിച്ചത്. കൈവെട്ട് കേസ്സിൽ ഉൾപ്പെട്ട ശേഷം വിട്ടയയ്ക്കപ്പെട്ടയാളായിരുന്നു ഇയാളെന്നും എൻഐഎ അറിയിച്ചു.