Mon. Dec 23rd, 2024
വാഷിങ്ടൺ:

 
കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ട്രം‌പ് ചികിത്സ പൂർത്തിയാക്കിയതായി വൈറ്റ്‌ഹൌസിലെ ഡോക്ടർ പറഞ്ഞു. ട്രം‌പിനെ ചികിത്സിച്ച ഡോക്ടർ ഷോൺ കോൺലി ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയ്ക്കുള്ള ചികിത്സ ട്രം‌പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും, വൈറ്റ്‌ഹൌസിലേക്ക് തിരികെയെത്തിയതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും, അദ്ദേഹത്തിന് ശനിയാഴ്ച മുതൽ പൊതുകാര്യങ്ങളിൽ ഇടപെടാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു.

എന്നാൽ ട്രം‌പ് കൊവിഡ് നെഗറ്റീവ് ആയതായി ഡോക്ടർ പറഞ്ഞില്ല. ചികിത്സയെ സംബന്ധിച്ചുള്ള റിപ്പോർട്ടും വൈറ്റ്‌ഹൌസ് പങ്കുവെച്ചു.