Wed. Dec 18th, 2024
മുംബൈ:

 
മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 31 വരെ ലോക്ക്ഡൌൺ നീട്ടി.

ഒക്ടോബർ 5 മുതൽ 50% ആളുകളെ അനുവദിച്ചുകൊണ്ട് ഹോട്ടലുകൾ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

തിരക്ക് കുറയ്ക്കുന്നതിനായി ഒക്ടോബർ 1 മുതൽ രണ്ട് ലേഡീസ് സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ എട്ട് അധിക സർവീസുകൾ മുംബൈയിൽ നടപ്പിലാക്കാൻ സെൻട്രൽ റെയിൽവേ ഒരുങ്ങുന്നു. ഇതുകൂടാതെ, ഡബ്ബാവാലകളെ ലോക്കൽ ട്രെയിനുകളിൽ കയറാൻ അനുവദിക്കും.

മഹാരാഷ്ട്രയിൽ ഇതുവരെ 1.4 ദശലക്ഷം കൊവിഡ് ബാധിതരും 36,662 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സജീവമായ കേസുകൾ 260,000 ത്തിൽ കൂടുതലാണ്, 1,088,322 പേർ സുഖം പ്രാപിച്ചു.