Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിനായി മുഖ്യമന്ത്രിയ്ക്ക് കത്തുനൽകും.

സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണം. രോഗവ്യാപനത്തിന്റെ ഗുരുതരസ്ഥിതി ജനങ്ങളെ അറിയിക്കണം. ഇപ്പോൾ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കണം. രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതി തുടർന്നാൽ ഇനിയുള്ള ദിവസങ്ങളിൽ ഗുരുതരപ്രത്യാഘാതം ഉണ്ടാവുമെന്നും ഐ എം എ മുന്നറിയിപ്പ് നൽകുന്നു.

രോഗവ്യാപനം രൂക്ഷമാവുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ സ്ഥിതി കൂടെ കണക്കിലെടുത്താണ് ആരോഗ്യ അടിയന്തരാവസ്ഥയുടെ കാര്യം ഐ എം എ ഉന്നയിക്കുന്നത്.