Mon. Dec 23rd, 2024
ബെംഗളൂരു:

 
മൂന്ന് ദേശീയ ബില്ലുകള്‍ക്കും രണ്ട് സംസ്ഥാന കാര്‍ഷിക ബില്ലുകള്‍ക്കും എതിരെ കർണ്ണാടകയില്‍ പ്രതിഷേധം നടക്കുന്നു. കർണ്ണാടക രാജ്യ റൈത്ത സംഘം, ഹസിരു സേനെ, മറ്റ് സംഘടനകൾ, എന്നിവർ ബെംഗളൂരുവിലെ സർ പുട്ടണ്ണ ചെട്ടി ടൗൺഹാളിന് മുന്നിൽ പ്രതിഷേധിച്ചു.

ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ എപിഎംസി ഭൂപരിഷ്കരണത്തിനും ഭൂപരിഷ്കരണ നിയമങ്ങൾക്കും എതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായിട്ടാണ് കർഷക സംഘടനകൾ ഇന്ന് സംസ്ഥാന വ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തത്.

ജെഡി (എസ്) പ്രവർത്തകർ ഇന്ന് ശിവമൊഗ്ഗയിൽ ബൈക്ക് റാലി നടത്തി. എന്നാൽ ഇവരെ പോലീസ് തടഞ്ഞു. അഖിലേന്ത്യാ കിസാൻ സഭയും മറ്റ് കർഷക സംഘടനകളും ഹാസ്സനിലെ ഹേമാവതി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുകയും ബൈക്ക് റാലി നടത്തുകയും ചെയ്തു. ഹുബ്ലിയിൽ പ്രതിഷേധസമരക്കാർ റോഡ് ഉപരോധിച്ചു.

കർഷകത്തൊഴിലാളി വിരുദ്ധ മനോഭാവത്തെ ‘നിരോധിക്കണമെന്നും നീക്കം ചെയ്യണമെന്നും’ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ട്വിറ്ററിലൂടെ കർണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.