Wed. Jan 22nd, 2025
ന്യൂഡൽഹി:

 
കൊറോണ വൈറസ്സിനെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്താൻ ലോകം മത്സരിക്കുമ്പോൾ, ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ 2021 ന്റെ തുടക്കത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കൊവിഡ് -19 വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണം ത്വരിതഗതിയിൽ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

“വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണം വേഗത്തിൽ നടക്കുന്നു. രാജ്യത്ത് ഇപ്പോൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഘട്ടത്തിലുള്ള അത്തരം 3 വാക്സിനുകളെങ്കിലും ഉണ്ട്. 2021 ന്റെ ആദ്യ പാദത്തിനുള്ളിൽ ഇത് ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഒരു വാർത്താസമ്മേളനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.