Sun. Dec 22nd, 2024
കൊച്ചി:

പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കും. പാലത്തിന്റെ പുനര്നിര്മ്മാണത്തെ സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായനിർമ്മാണ കമ്പനി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

പാലത്തിലെ ടാറ് ഇളകി മാറ്റുന്ന ജോലിയാവും ആദ്യം ചെയ്യുക. പാലം പുന‍ർ നിർമ്മാണത്തിൻ്റെ സമയക്രമം ഇന്ന് തീരുമാനിക്കും. . പൊതുജനവികാരവും സ‍ർക്കാർ നിർദേശവും കണക്കിലെടുത്താണ് പാലം പുന‍ർനിർമ്മാണം അടിയന്തരമായി ആരംഭിക്കാൻ ഊരാളുങ്കൽ സൊസൈറ്റി തീരുമാനിച്ചത്.

മെട്രോമാൻ ഇ.ശ്രീധരനാണ് പാലം പുനർനിർമ്മാണത്തിൻ്റെ മേൽനോട്ടച്ചുമതല. തൻ്റെ നേതൃത്വത്തിൽ പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

By Arya MR