Thu. Jan 23rd, 2025
ഡൽഹി:

കാർഷിക ബില്ലിനെതിരെ കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്നത്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുക.

മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാതകൾ ഉപരോധിച്ചിരുന്നു. ഹരിയാന, പഞ്ചാബ് , ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ പ്രതിഷേധത്തില്‍ സ്തംഭിച്ചു. കര്‍ഷകരും കുടുംബാംഗങ്ങൾ വരെ പ്രതിഷേധത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി.

By Arya MR