Mon. Dec 23rd, 2024

 

കൊച്ചി:

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ മാനേജര്‍ പ്രകാശന്‍ തമ്പിയെയും ഡ്രെെവര്‍ അര്‍ജുനെയും ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കും. നുണ പരിശോധനയ്ക്കായി അര്‍ജുന്‍ കൊച്ചിയിലെ സിബിഐ ഓഫീസിലെത്തി. ചെന്നെെയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള വിദഗ്ധ സംഘത്തെ ഉപയോഗിച്ച് കൊണ്ടാണ് നുണപരിശോധന സിബിഐ നടത്തുന്നത്.

നാളെയാണ് കലാഭവന്‍ സോബിയുടെയും വിഷ്ണു സോമസുന്ദരത്തിന്‍റെയും നുണപരിശോധന നടത്തുക. നേരത്തെ, അപകട സമയത്ത് വാഹനമോടിച്ചിരുന്നത് താനല്ലെന്ന് അര്‍ജുന്‍ മൊഴിമാറ്റിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് അര്‍ജുനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത്.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശന്‍ തമ്പിയുടെയും, വിഷ്ണു സോമസുന്ദരത്തിനും പങ്ക് പുറത്ത് വന്ന സാഹചര്യത്തിലാണ് ഇവരുടെ നുണപരിശോധന നടത്തുന്നത്. ഇതില്‍ വ്യക്തതവരുത്താനാണ് സോബിയെ വിളിച്ചുവരുത്തുന്നത്. 

By Athira Sreekumar

Digital Journalist at Woke Malayalam