Sat. Apr 26th, 2025
ഡൽഹി:

കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു.

കര്‍ഷക സംഘടനകൾ സംയുക്തമായി ദില്ലിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബിലെ കർഷകർ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമരവും ആരംഭിച്ചിരുന്നു. രാജ്യവ്യാപകമായി ഇന്നലെ കോൺഗ്രസ്സും കർഷികബില്ലിനെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു. 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാര്‍ച്ചും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് കര്‍ഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

By Arya MR