Thu. Jan 23rd, 2025
കോട്ടയം:

ബാർക്കോഴ കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തൽ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെഎം മാണി അഴിമതിക്കാരനല്ല എന്നറിയാമായിരുന്നു. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ വരെയുണ്ടെന്ന അടക്കമുള്ള ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായിരുന്നു എന്നുമാണ് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ പറയുന്നത്. അങ്ങനെയെങ്കിൽ, കെഎം മാണിയുടെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയാൻ തയ്യാറാകണമെന്നാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്.

കെഎം മാണി ജീവിച്ചിരുന്നപ്പോൾ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ട് ഇത്രയും പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Arya MR