തിരുവനന്തപുരം:
സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസിന് തകരാര്‍ പറ്റിയിട്ടില്ലെന്ന് കെല്‍ട്രോണിലെ വിദഗ്ധര്‍. മലപ്പുറത്തേക്ക് പോയ വാഹനത്തിലെ ജിപിഎസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയത് ബോധപൂര്‍വ്വമാണെന്നാണ് നിഗമനം. ഇതോടെ ജിപിഎസ്സില്‍ അട്ടിമറി നടന്നെന്ന സംശയം ബലപ്പെടുകയാണ്. സിആപ്റ്റില്‍ നിന്ന് മലപ്പുറത്തേക്ക് വാഹനം പുറപ്പെടുമ്പോള്‍ തന്നെ ജിപിഎസ് കണക്ഷന്‍ വിച്ഛദിച്ചതാകാം എന്നാണ് വിലയിരുത്തല്‍. തെളിവുകള്‍ക്കായി എന്‍ഐഎ കെല്‍ട്രോണിനെ സമീപിക്കും.
സി-ആപ്റ്റ് വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചത് കെല്‍ട്രോണ്‍ ആണ്. സി-ആപ്റ്റില്‍ നിന്ന് മലപ്പുറത്തേക്ക് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയതില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോയെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി എന്‍ഐഎ സംഘം നേരിട്ടെത്തി സി-ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. മലപ്പുറത്തേക്കുള്ള യാത്രാമധ്യേ തൃശ്ശൂരിന് ശേഷം വാഹനത്തിന്‍റെ ജിപിഎസ് പ്രവര്‍ത്തിച്ചില്ല. അതിനുശേഷം ഈ വാഹനം ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്.