Wed. Jan 22nd, 2025

തിരുവനന്തപുരം:

ലൈഫ് മിഷൻ ടാസ്ക്ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ലൈഫ് പദ്ധതിയിൽ ധാരണാപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നൽകിയില്ലെന്നും ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. ലൈഫ് മിഷൻ പദ്ധതിയിൽ പ്രാഥമിക വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്നും പദ്ധതയുമായി ബന്ധപ്പെട്ടവർ വിശേഷതയതിനാൽ വിജിലൻസിന് പരിമിതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. ആരോപണങ്ങളും വിവാദങ്ങളും ശക്തമായ സാഹചര്യത്തിലാണ് നടപടി.

By Athira Sreekumar

Digital Journalist at Woke Malayalam