Sun. Jan 19th, 2025
മാനന്തവാടി:

നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ പദ്ധതികൾ ആവഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഇതിന്റെ പ്രാഥമികഘട്ടത്തിന് വയനാട്ടിൽ ഇന്ന് തുടക്കമായി. യാത്രക്കാർ എവിടെ നിന്ന് കൈകാണിക്കുന്നുവോ അവിടെ സ്റ്റോപ്പ് ഇല്ലെങ്കിലും കൂടി ബസ് നിർത്തി ആളുകളെ കയറ്റാനാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി.  അണ്‍ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വ്വീസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ ആദ്യ സര്‍വ്വീസ്  മാനന്തവാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്കായിരുന്നു. രാവിലെ 8.15ന് പുറപ്പെട്ട് പത്തരയോടെ ബത്തേരിയിലെത്തി. നേരത്തെ പ്രൈവറ്റ് ബസുകൾ മാത്രം ചെയ്തിരുന്ന ഈ രീതി അവലമ്പിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് കെഎസ്‌ആർടിസി കരുതുന്നത്. 

 

By Arya MR