Mon. Dec 23rd, 2024
ഡൽഹി:

പാർലമെന്റിൽ ഇടതുപക്ഷ അം​ഗങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത് ജോസ് കെ മാണിയും. സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധർണ നടത്തിയത്.

അതേസമയം, ഇന്ന് തൊഴിൽ ബില്ലും, ജമ്മു കശ്മീർ ഔദ്യോഗികഭാഷാ ബില്ലും പാസാക്കിയതിന് ശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നടപടികൾ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പാർലമെൻറിൻറെ അന്തസ്സ് ഉയർത്തി പിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തത്. ബഹിഷ്ക്കരണത്തിലൂടെ ബില്ലുകൾ തടുക്കാൻ ആരെയും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെങ്കിലും അത് പരിധിവിടാൻ പാടില്ലെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിശ്ചയിച്ചതിലും എട്ട് ദിവസം ബാക്കി നിൽക്കേയാണ് പാർലമെൻ്റ് സമ്മേളനം വെട്ടിചുരുക്കിയത്.

By Arya MR