ഡൽഹി:
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ കത്തയച്ചു. സിഎമ്മിന്‍റെ ഓഫീസ് സംശയനിഴലിലായതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ പിണറായി വിജയനോട് ആവശ്യപ്പെടണമെന്നാണ് കത്തില്‍ പറയുന്നത്. അഴിമതിക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സിപിഎം ഇക്കാര്യത്തില്‍ മാതൃക കാട്ടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മന്ത്രി കെടി ജലീലും നേതാക്കളുടെ മക്കളും അന്വേഷണം നേരിടുന്നതായും ബെന്നി ബെഹനാല്ൻ കത്തിൽ പറയുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാനമായ കത്ത് യെച്ചൂരിക്ക് അയച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി അഴിമതി ആരോപണങ്ങളുടെ നിഴലിലാണ്. ഇതിനോടകം ഓഫീസുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ എഐഎ ചോദ്യം ചെയ്യുകയും ചെയ്തു. ആരോപണ നിഴലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് മാറിനില്‍ക്കാനാവില്ല. അതിനാൽ, കീഴ്വഴക്കം പാലിച്ച് പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണമെന്ന് ബെന്നി ബഹനാൻ കുറിച്ചു.