ഡൽഹി:
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 83,347 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1,085 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90,020 ആയി. 45,87,613 പേർ ഇതുവരെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു.
ഒരുദിവസം ഏറ്റവും കൂടുതല്‍പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുകയാണ്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും ഇന്ത്യ മുന്നിലെത്തുന്നുണ്ട്. ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്.
അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് അതിരൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ദില്ലി, പഞ്ചാബ് മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.