Wed. Jan 22nd, 2025

കൊച്ചി:

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ ഖുര്‍ആന്‍ ആണെന്ന് അറിയാതെയാണ് കൊണ്ടുപോയതെന്ന് വാഹനമുടമ മൊഴി നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളിൽ നിന്ന് കൂടി മൊഴിയെടുക്കുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

അതേസമയം യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിൽ  കസ്റ്റംസ് നിയമോപദേശം തേടി. മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോൺസൽ ജനറലിന്റെ പേരിലാണ്. ഇത് FEMA, FERA , FCRA എന്നിവയുടെ ലംഘനമാണെന്ന് നിയമോപദേശം ലഭിച്ചു. കേസിൽ ഈ വകുപ്പുകൾ നിലനിൽക്കുമെന്നും വ്യക്തമായി.

By Athira Sreekumar

Digital Journalist at Woke Malayalam