Sat. Nov 23rd, 2024

കൊച്ചി:

മക്കളുടെ ചികിത്സയ്ക്കായി പണം ഇല്ലാത്തതിനാൽ സ്വന്തം അവയവം വിൽക്കാനൊരുങ്ങി റോഡിൽ ഒരമ്മയുടെ സമരം. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങൾ വിൽകാനുണ്ടെന്നു കാട്ടി ബോർഡ്‌ എഴുതിവെച്ചാണ് സമരം നടത്തുന്നത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുമായാണ് വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിനി ശാന്തയാണ് സമരത്തിനിരിക്കുന്നത്. കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് സമരം. അതേമസയം ശാന്തയുടെ മക്കളുടെ ചികിത്സ ചെലവ് ഇനി സർക്കാർ വഹിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ അമ്മയുമായി സംസാരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. കൂടാതെ അമ്മയെയും മക്കളെയും സഹായിക്കുമെന്ന് വ്യക്തമാക്കി പറവൂർ എംഎൽഎ വി ഡി സതീശൻ രംഗത്തെത്തിയിരുന്നു.

കനത്ത മഴയിലാണ് രോഗികളായ അഞ്ച് മക്കളുമായി ഈ അമ്മ ഇന്നലെ മുതൽ സമരം നടത്തുന്നത്. അഞ്ചു മക്കളും ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലാണ്. മൂന്നു പേർക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ഇവരുടെ വീട്ടുപകരണങ്ങളും സാധന സാമഗ്രികളും എല്ലാം ഉൾപ്പടെ എടുത്തുകൊണ്ടാണ് മുളവുകാടിനടുത്ത് കണ്ടെയ്നർ റോഡിൽ ടാർപോളിൻ വലിച്ചു കെട്ടി അതിനടിയിൽ ഇവർ കഴിഞ്ഞത്.

By Athira Sreekumar

Digital Journalist at Woke Malayalam