Thu. Mar 28th, 2024

ഡൽഹി:

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാമൂഴത്തിന്റെ കഥയിലും, തിരക്കഥയിലും പൂർണ അധികാരം എം.ടിക്കായിരിക്കും. എന്നാൽ മഹാഭാരതം ആസ്പദമാക്കി ശ്രീകുമാർ മേനോന് പുതിയ സിനിമയെടുക്കാമെങ്കിലും രണ്ടാമൂഴം അടിസ്ഥാനമാക്കിയോ ഭീമനെ പ്രധാന കഥാപാത്രമാക്കിയോ സിനിമ പാടില്ല. കൂടാതെ ശ്രീകുമാർ മേനോൻ നൽകിയ ഒന്നരക്കോടി രൂപ എം.ടി തിരിച്ചുനൽകും.

By Athira Sreekumar

Digital Journalist at Woke Malayalam