Thu. Jan 23rd, 2025
ആലുവ:

ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. പ്രദേശത്തെ കേബിൾ കണക്ഷനും തകരാറിലായി. മാങ്ങാട്ടുകരയിൽ മരം വീണ് വീട് തകർന്നു.

ആളുകൾ ആ സമയത്ത് പ്രദേശത്ത് ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. അങ്കമാലി. കോതമംഗലം ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശമുണ്ട്. ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ തുറന്നു.