28 C
Kochi
Friday, July 23, 2021
Home Tags Cyclone

Tag: Cyclone

ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു 

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു2 കൊവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും3 കേരളത്തിന്റെ ഓക്സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു; 450 ടണ്‍ ആക്കണമെന്ന് മുഖ്യമന്ത്രി4 മൂന്നാറിലെ...
cyclone

പൊതു ജനം ജാഗ്രത പാലിക്കണം:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.എമർജൻസി കിറ്റ് തയ്യാറാക്കി കൈയ്യിൽ കരുതണം. എമർജൻസി കിറ്റ് സംബന്ധിച്ച വിവരങ്ങൾ www.sdma.kerala.gov.in ൽ ലഭിക്കും. ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പുകൾ...

ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്;വാഹനങ്ങൾ തല കീഴായി മറിഞ്ഞു

ആലുവ: ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. പ്രദേശത്തെ കേബിൾ കണക്ഷനും തകരാറിലായി....

അതിതീവ്ര നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് നീങ്ങുന്നു

മുംബൈ:   അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'നിസർഗ' ഇന്ന് ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി ആഞ്ഞടിക്കുക. 110 കിലോമീറ്ററാകും തീരം തൊടുമ്പോഴുള്ള കാറ്റിന്റെ വേഗതയെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ശക്തമായ മഴയും ഇന്ന് നഗരത്തിലുണ്ടാവും. ഏതാണ്ട് 129...

അംഫാന്‍ ചുഴലിക്കാറ്റ്; രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.https://twitter.com/narendramodi/status/1263384064616103937https://twitter.com/narendramodi/status/1263383936706572288ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് ബം​ഗാളിലുണ്ടായത്. കൊൽക്കത്തയിൽ നാലു മണിക്കൂറോളം അതിശക്തമായി പെയ്ത മഴയിൽ ഇന്നലെ കടുത്ത ദുരിതമാണ്...

165 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച് അംഫാന്‍

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് ചുഴലിക്കാറ്റ്...

വന്‍നാശം വിതച്ച്‌ അംഫാന്‍: ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

കൊല്‍ക്കത്ത: ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച്‌ അംഫാന്‍ ചുഴലിക്കാറ്റ്. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത് അതിശക്തമായ മഴയാണ്.ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ആറു മണിക്കൂര്‍...

അംഫാന്‍ ഉച്ചയോടെ തീരം തൊടും; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍

ന്യൂ ഡല്‍ഹി: ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ സുന്ദർബൻ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. പശ്ചിമ ബംഗാളിലും വടക്കൻ ഒഡീഷ തീരത്തും റെഡ് അലര്‍ട്ട്...

അംഫാന്‍ അതിതീവ്ര ചുഴലിക്കാറ്റായി, ബുധനാഴ്ച തീരം തൊടും, കേരളത്തിൽ കനത്ത മഴ

ന്യൂ ഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ പാരദ്വീപ് മേഖലയില്‍നിന്ന് കരയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ബംഗാള്‍ തീരത്തെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷയിലും ബംഗാളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഒഡിഷയില്‍...

ക്യാര്‍ ചുഴലിക്കാറ്റ്: മുംബൈയില്‍ പതിനേഴ് മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി

മുംബൈ: മുംബൈയുടെ പടിഞ്ഞാറൻ തീരത്ത്, ക്യാർ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടലിലകപ്പെട്ട ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ബോട്ടിന്‍റെ എഞ്ചിൻ തകരാറിലായതാണ് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിപ്പോകാന്‍ കാരണം.ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് ടെഗും, വെസ്റ്റേൺ ഫ്ലീറ്റിന്റെ ഒരു ഫ്രിഗേറ്റുമാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി നേതൃത്വം നല്‍കിയത്.മുംബൈയിലെ വൈഷ്ണോ ദേവി മാതാ...