Wed. Apr 24th, 2024
തിരുവനന്തപുരം:

പെട്ടിമുടി ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ ആശ്രിതർക്ക് കരിപ്പൂർ വിമാനാപകടത്തിൽ  മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ ധനസഹാപ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി.പെട്ടിമുടിയിൽ  മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷമായിരുന്നു  സർക്കാർ പ്രഖ്യാപനം. എന്നാല്‍, ഉത്തരവ് വന്നപ്പോൾ ഒരു ലക്ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.അതേസമയം, പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം നൽകുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

പ്രകൃതി ദുരന്തമുണ്ടായാൽ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നൽകാം. പെട്ടിമുടയിൽ അഞ്ച് ലക്ഷമാണ്  സർക്കാർ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്  അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് വിശദീകരിച്ചു. ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നാണ് നാല്  ലക്ഷം രൂപ അനുവദിക്കുക. കരിപ്പൂർ ദുരന്തം പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചതെന്നും റവന്യൂ വകുപ്പ് അറിയിച്ചു.