തിരുവനന്തപുരം:
ലൈഫ്മിഷന്, റെഡ് ക്രസന്റ് ഫ്ലാറ്റ് നിര്‍മാണ ഇടപാടിലെ രേഖകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്കി. രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞമാസം നല്കിയ കത്തിന് മറുപടിപോലും ലഭിച്ചിട്ടില്ല. രേഖകള്‍ നല്‍കിയില്ലെങ്കില്‍ ലൈഫ് മിഷന് ടാസ്ക്ക് ഫോഴ്സില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.