Sun. Dec 22nd, 2024

ചെന്നെെ:

കൊവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ നടന്‍ സൂര്യ നടത്തിയ പരാമർശത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ സൂര്യയുടെ പ്രസ്താവന അനാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് സമയത്തും സേവനം നടത്തുന്ന കോടതിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടികാട്ടി. കോടതിക്കെതിരെ പ്രസ്താവന നടത്തിയ സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സുബ്രഹ്മണ്യം ചീഫ് ജസ്റ്റിന് കത്ത് അയച്ചിരുന്നു. പിന്നാലെ നടനെതിരെ നടപടി എടുക്കരുതെന്നാവശ്യപ്പെട്ട് ആറ് ജഡ്ജിമാരും മദ്രാസ് ഹൈക്കോടതിക്ക് കത്തയച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam