Wed. Jan 22nd, 2025

 

►പഞ്ചാബിലെ കർഷകരെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌറിന്റെ രാജിയെന്നാണ് അമരീന്ദർ സിംഗ് വിശേഷിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഹർസിമ്രത് കൌർ രാജിവെച്ചതുകൊണ്ട് പഞ്ചാബിലെ ഒരു സഹായവുമില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

►പ്രതിഷേധങ്ങൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്‌സഭ പാസാക്കി. കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

►കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രി ഹർസിമ്രത് കൌർ വ്യാഴാഴ്ച രാത്രിയോടെ രാജി പ്രഖ്യാപിക്കുന്നത്.

►ലോക്സഭയിൽ കാർഷിക ബില്ലിന്മേലുള്ള ചർച്ചയിൽ എതിർത്ത് സംസാരിച്ച ശേഷം അകാലിദൾ തലവനും ഹർസിമ്രത് കൌറിന്റെ ഭർത്താവുമായ സുഖ്ബീർ സിംഗ് ബാദലാണ് ഹർസിമ്രത് കൌറിന്റെ രാജിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ന്നാലെ ഹർസിമ്രത് കൌർ രാജിവെക്കുകയും ചെയ്തു.