Thu. Jan 23rd, 2025

കോട്ടയം:

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ആരംഭിച്ചു. ‘സുകൃതം സുവർണ്ണം’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ഉത്‌ഘാടനം ചെയ്തത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്.

കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ, ചെറുമകൻ എഫിനോവ, സഹോദരൻ അലക്സ് ചാണ്ടി എന്നിവരും പങ്കെടുത്തു.

ചടങ്ങിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും, എ കെ ആന്റണി എന്നിവർ ഓൺലൈനായി സംസാരിച്ചു. മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ സന്ദേശം കെ പി സി സി മുൻ അധ്യക്ഷൻ എം എം ഹസ്സൻ വായിച്ചു. ഇത് കൂടാതെ കോട്ടയത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, അടക്കം ക്ഷണിക്കപ്പെട്ട 50 പേരാണ് നേരിട്ട് പങ്കെടുത്തത്.

By Athira Sreekumar

Digital Journalist at Woke Malayalam