തിരുവനന്തപുരം:
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ ഒരു കേസിലും പ്രതിയല്ല. ജലീല്‍ രാജി വെയ്ക്കേണ്ട കാര്യമില്ല. അത് സിപിഎമ്മിന്റെ നിലപാടാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്‌നമില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. എന്‍.ഐ.എ വിളിപ്പിച്ചു അദ്ദേഹം പോയി. അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. അന്വേഷണ ഏജന്‍സി ഒരു മന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി എന്നത് രാജിവെയ്ക്കേണ്ട വിഷയമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും പറഞ്ഞു.
മന്ത്രി കെ ടി ജലീലിനെ സംശയിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി എകെ ബാലനും വ്യക്തമാക്കിയിരുന്നു. ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാമെന്നും അത് നടപടിയുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ രാജിവയ്ക്കണമെന്ന് പറയുന്നത് ജനാധിപത്യ വ്യവസ്ഥയിൽ എകെ ബാലന്‍ ചൂണ്ടികാട്ടിയിരുന്നു.