Fri. Nov 22nd, 2024

ഡൽഹി:

2019-2020 കാലഘട്ടത്തിലെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം അഞ്ചോളം കസ്റ്റഡി മരണങ്ങൾ രേഖപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെറ്റിൽ അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കെ 2019 ഏപ്രിൽ ഒന്നിനും മാർച്ച് 31 നും ഇടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,697 ആണ്. ഇതിൽ 1,584 പേർ ജുഡീഷ്യൽ കസ്റ്റഡിയിലും 113 പേർ പോലീസ് കസ്റ്റഡിയിലും ഉള്ളപ്പോഴാണ് മരിച്ചതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ജുഡീഷ്യൽ കസ്റ്റഡി മരണങ്ങൾ 2019-2020 കാലഘട്ടത്തിൽ ഉണ്ടായത്. 400 പേരാണ് മരിച്ചത്. അതേസമയം പോലീസ് കസ്റ്റഡിയിലിരിക്കെ ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് മധ്യപ്രദേശിലാണ്. 14 പേർക്കാണ് ജീവൻ നഷ്ടമായത്. തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ 12 പേർ വീതം പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു.

എന്നാൽ ഇത്തരം മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. രോഗം, സംഘർഷങ്ങൾ, ആത്മഹത്യകൾ, അല്ലെങ്കിൽ പോലീസിന്റെയോ ജയിൽ ഉദ്യോഗസ്ഥരുടെയോ പീഡനം എന്നിവയാകാം കരണങ്ങളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam