പത്തനംതിട്ട:
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹെെക്കോടതിയുടെ ഉത്തരവ്. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്‍റെ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഹെെക്കോടതി ആവശ്യപ്പെട്ടു. നിക്ഷേപ സംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ നടപടി കെെക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി. സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.