കൊച്ചി:
കിഫ്ബിക്കെതിരായി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതായി അറിയില്ലെന്ന് സിഇഒ കെ എം എബ്രഹാം. കേരള അടിസ്ഥാന സൗകര്യവികസന നിധി സ്ഥാപനത്തിനെതിരായി അന്വേഷണം നടക്കുന്നുവെന്ന കേന്ദ്രസർക്കാർ വാദത്തിൽ വിശദീകരണം നൽകിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായും കെ എം എബ്രഹാം അറിയിച്ചു.
‘മികച്ച ക്രെഡിറ്റ് റേറ്റിംഗുള്ള ബാങ്കായിരുന്നു യെസ് ബാങ്ക്. അവിടെ പണം നിക്ഷേപിച്ചത് റേറ്റിംഗ് ഉള്ള സമയത്തായിരുന്നു. 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചെന്നാണ് പരാതി. ഏഴ് തവണയായി ആകെ 832.21 കോടിയുടെ നിക്ഷേപം നടത്തി. റേറ്റിംഗ് ഇടിഞ്ഞതിനാൽ തുടർ നിക്ഷേപം നടത്തിയില്ല. 2019 ൽ നിക്ഷേപം മറ്റ് ബാങ്കികളിലേക്ക് മാറ്റി. നിക്ഷേപം പിൻവലിച്ചത് ഉചിതമായ സമയത്താണ്’ അദ്ദേഹം വ്യക്തമാക്കി.