Thu. Jan 23rd, 2025
തൃശൂർ:

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അതേസമയം കോൺഗ്രസ്സ് എംഎൽഎ അനിൽ അക്കരെ അവിടെയെത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചു. സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയതായി കണ്ടെത്തിയ എൻഐഎ ഇത് എന്തിനെന്ന് എംഎൽഎയോട് ആരാഞ്ഞു. എന്നാൽ, മറ്റേതെങ്കിലും പ്രമുഖർ അവിടെ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് താൻ അവിടെ പോയതെന്നായിരുന്നു അനിൽ അക്കര എൻഐഎയോട് വിശദീകരിച്ചത്.

നേരത്തെ സ്വപ്നയുടെ ആശുപത്രിവാസത്തിൽ ദുരൂഹതയുണ്ടെന്ന് സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തിയാണെന്നും ആരോപിച്ച് അനിൽ അക്കര എംഎൽഎ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എംഎൽഎ, എംപി എന്നിവരെ ഒഴിവാക്കിയാണ്.  ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ടെന്നുമായിരുന്നു അനിൽ അക്കരയുടെ ആരോപണം. ഇതിനിടെയാണ് എന്തിനാണ് അനിൽ അക്കരെ അവിടെ എത്തിയതെന്ന് എൻഐഎ അന്വേഷണം ആരംഭിച്ചത്.

By Arya MR