Sun. Feb 23rd, 2025

ഡൽഹി:

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിൽ വിശദീകരണം നൽകാൻ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ ഇന്ന് ദില്ലി നിയമസഭസമിതിക്ക് മുൻപിൽ ഹാജരാകും. ഉച്ചക്ക് 12 മണിക്ക് രാഘവ് ഛദ്ദ എംഎൽഎ അധ്യക്ഷനായ സമിതിക്ക് മുൻപിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ബിജെപിയെ സഹായിക്കുന്നുവെന്ന പരാതിയിൽ നേരത്തെ, പാർലമെൻറ് സമിതിക്ക് മുൻപിലും അജിത് മോഹൻ ഹാജരായിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അജിത് മോഹനെ വീണ്ടും വിളിച്ചു വരുത്താനാണ് ശശി തരൂർ എംപി അധ്യക്ഷനായ സമിതി തീരുമാനിച്ചിരിക്കുന്നത്.

By Arya MR