Sun. Feb 23rd, 2025
തിരുവനന്തപുരം:

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടും കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്‍റെ അവസ്ഥ എന്തെന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലെന്നും  എന്ത് ചോദിച്ചാലും മുഖ്യമന്ത്രി പിണറായി വിജയന് മറുപടി ഇല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.  

ക്വാറന്‍റീനിൽ കഴിയുന്ന ഇപി ജയരാജന്‍റെ ഭാര്യ ബാങ്ക് ലോക്കറിൽ പോയത് ദുരുഹത ഉണ്ടാക്കുന്നതാണെന്ന് ചെന്നിത്തല വീണ്ടും ആരോപിച്ചു. ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയ ശേഷം ഒരു പവന്‍റെ മാല തൂക്കി നോക്കാനുള്ള ബുദ്ധി ആരുടേതാണെന്ന് ചെന്നിത്തല ആരാഞ്ഞു.  പാർട്ടി സെക്രട്ടറിയുടെ മകന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

By Arya MR