Mon. Dec 23rd, 2024

തിരുവനന്തപുരം:

നെ​ഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികില്‍സ നൽകിയതിൽ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി. ജയില്‍വകുപ്പ് വിയ്യൂര്‍ ജയില്‍ മെഡി.ഓഫിസറോട് റിപ്പോര്‍ട്ട് തേടി. തൃശൂര്‍ മെഡി. കോളജ് ഡോക്ടര്‍മാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

നെഞ്ചു വേദനയെ തുടർന്ന് ഇത് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആറുദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു സ്വപ്ന ആശുപത്രി വിട്ടത്. വയറുവേദനയെ തുടർന്ന് ഇന്നലെ വെെകുന്നേരമാണ് റമീസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതേസമയം, ഇന്ന് ചേരുന്ന മെഡിക്കൽ ബോര്‍ഡ് യോഗത്തിന് ശേഷം എപ്പോഴാകും ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്യേണ്ടത് എന്നതിൽ തീരുമാനമായേക്കും.

By Binsha Das

Digital Journalist at Woke Malayalam